കോഴിക്കോട്: എലത്തൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ ജവാൻ നാട്ടിലെത്തി. പൂനെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിക്കുന്ന എലത്തൂർ സ്വദേശി കെ.വിഷ്ണുവിനെ (30) പതിനഞ്ച് ദിവസം മുമ്പാണ് കാണാതായത്. ഡിസംബർ 16 ന് രാത്രി 11.30 ന് ലീവുണ്ടെന്നും ഉടൻ നാട്ടിലേക്ക് വരുമെന്നും വീട്ടുകാരെ അറിയിച്ച ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ അവസ്ഥയിലായിരുന്നു.
വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുകയും ജോർജ് കുര്യൻ കഴിഞ്ഞ ദിവസം വീട്ടിലെത്തുകയും ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ട് മൂലമാണ് മാറി നിന്നതെന്നാണ് വിഷ്ണു പോലീസിനോട് പറഞ്ഞത്.
വിഷ്ണുവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച ബെംഗളൂരുവിലെ എടിഎം കൗണ്ടറിൽ നിന്ന് അക്കൗണ്ടിൽ നിന്ന് ശമ്പളം പിൻവലിച്ചതാണ് അന്വേഷണത്തിന് സഹായകമായത്. വിഷ്ണുവിനെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയെന്നും ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും പൊലീസ് പറഞ്ഞു.
വിഷ്ണുവിൻ്റെ വിവാഹം ഈ മാസം നടക്കാനിരിക്കുകയാണ്. ബോക്‌സിംഗ് താരം കൂടിയായ വിഷ്ണു പൂനെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്. അമ്മ ജീജ സുരേഷ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ എന്നിവര്‍ വിഷ്ണുവിനെ മധുരം നൽകി സ്വീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.