ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഹൊസങ്കടിയില്‍ സ്വകാര്യ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തുകയായിരുന്ന യുവതിയും യുവാവുമാണ് ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റൈ (26), മഹാരാഷ്ട്ര താണെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് കാസര്‍കോട് ഡിവൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടിച്ചത്. ഇവരില്‍നിന്ന് 21 ഗ്രാം എം.ഡി.എം.എ.യും 10,850 രൂപയും കണ്ടെടുത്തു.
ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേനയാണ് ഇവിടെ കഴിഞ്ഞിരുന്നത്. .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









