മലപ്പുറം: കേരള ടീമിന് സന്തോഷ് ട്രോഫി കിരീടം നേടാൻ ഇനി രണ്ട് മത്സരങ്ങൾ മാത്രം. ആദ്യ സെമിയിൽ കേരളം ഇന്ന് കർണാടകയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30 നാണ് മത്സരം. നാളെ നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പൂർ ബംഗാളിനെ നേരിടും.
സന്തോഷ് ട്രോഫി ഫുട്ബോൾ സെമിയിൽ കേരളം ഇന്ന് കളത്തിലിറങ്ങുമ്പോൾ അവസാന ഫലത്തിൽ കപ്പ് നേടുക എന്നത് മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. മധ്യനിരയുടെ കരുത്തുമായാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റൻ ജിജോ ജോസഫിന്റെയും ജെസിന്റെയും വിഘ്നേഷിന്റെയും ബൂട്ടുകൾ എതിർ ടീമിന്റെ ഗോൾവല നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









