പനജി ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറാ തെൻഡുൽക്കറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബറാക്രമണം. ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കൾക്കൊപ്പം സാറ നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. വിഡിയോയിൽ, സാറ തന്റെ സുഹൃത്തുക്കൾക്കൊപ്പം റോഡിലൂടെ നടക്കുന്നത് കാണാം. എന്നാൽ സാറ കയ്യിൽ പിടിച്ചിരിക്കുന്നത് ബീയർ കുപ്പിയാണെന്ന് ആരോപിച്ചാണ് ചിലർ രംഗത്തെത്തിയത്. ഇതോടെ വിഡിയോയ്ക്കു താഴെ സാറയ്ക്കെതിരെ കമന്റുകളും പെരുകി. ബീയറിന്റെ ബ്രാൻഡ് നെയിം ഉൾപ്പെടെ ചിലർ കമന്റു ചെയ്തപ്പോൾ ഇതിഹാസ താരത്തിന്റെ മകൾ പരസ്യമായി മദ്യക്കുപ്പി കയ്യിൽ പിടിച്ചു നടക്കുന്നതിനെതിരെയും ചിലർ രംഗത്തെത്തി.
എന്നാൽ സാറയെ പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മകൾ ബീയർ കഴിക്കുകയാണെങ്കിൽ അത് എങ്ങനെ സച്ചിൻ തെൽഡുൽക്കർ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാൻ സാധിക്കുമെന്നും ചിലർ ചോദിക്കുന്നു. വാദപ്രതിവാദങ്ങൾ ശക്തമായതോടെയാണ് വിഡിയോ വൈറലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










