മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അന്‍സിബ ഹസന്. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായത്. എന്നാലിപ്പോള്‍ ബിഗ് ബോസ് താരം എന്ന ലേബലാണ് അന്‍സിബക്ക് ഉള്ളത്. ഹൗസിനുള്ളിൽ അൻസിബയുമായി ഏറ്റവും അടുപ്പം ഉള്ളത് ഋഷി ആയിരുന്നു. ഇപ്പോഴിതാ അൻസിബയുടെ ജന്മദിനത്തിന് ഓടിയെത്തിയിരിക്കുകയാണ് ഋഷി.
പിറന്നാൾ മധുരം പങ്കുവെക്കുന്ന ചിത്രങ്ങൾ അൻസിബ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സാരിയാണ് അൻസിബയ്ക്ക് ഗിഫ്റ്റ് ആയി ഋഷി നൽകിയത്. അൻസിബയ്ക്ക് സാരി നന്നായി ചേരും അതുകൊണ്ടാണ് അത് വാങ്ങിയതെന്ന് വീഡിയോയിൽ ഋഷി പറയുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നിറമാണെന്നും അടിപൊളിയാണെന്നുമായിരുന്നു ഗിഫ്റ്റ് തുറന്ന ശേഷമുള്ള അൻസിബയുടെ മറുപടി. താരങ്ങളടക്കം നിരവധിപേർ നടിയ്ക്ക് ആശംസകൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.