കോഴിക്കോട്: സൗദി അറ്റസ്റ്റേഷൻ സെന്ററായ VFX ക്കെതിരെ വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ പിഴവ് ഉണ്ടെന്ന് ആരോപിച്ച് പരാതി.
ഒരു വർഷത്തേക്ക് വിസ ലഭിച്ചവർക്ക് അറ്റസ്റ്റേഷന്‍ കഴിയുമ്ബോള്‍ ഒന്നോ രണ്ടോ മാസത്തെ വിസയാണ് ലഭിക്കുന്നത്. പരാതി പറയാനെത്തുന്നവരോട് വിഎഫ്‌എക്സ് അധികൃതർ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.
നാലുമക്കള്‍ക്കും തനിക്കുമായി ഒരുവർഷത്തെ വിസക്ക് അപേക്ഷ നല്‍കിയതാണ് മംഗലാപുരം സ്വദേശി ഫാത്തിമ. വിസ അറ്റസ്റ്റ് ചെയ്ത് വന്നപ്പോള്‍ നാലുമക്കള്‍ക്ക് ഒരു വർഷം വിസ. ഉമ്മയായ തനിക്ക് ഒരു മാസം മാത്രമാണ് ലഭിച്ചതെന്നും ഫാത്തിമ പറയുന്നു. ഇത്തരത്തില്‍ പരാതിയുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
വലിയ തുക ഫീസായ വാങ്ങി സർവീസ് നടത്തുന്ന വിഎഫ്‌എക്സുകാർ പരാതിയുമായ വരുന്നവരോട് നല്ല രീതിയില്‍ പെരുമാറില്ലെന്ന് പലരും പരാതിപ്പെടുന്നു. അതേസമയം, സൗദി കോണ്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ് ചെയ്തു വരുന്ന വിസയാണെന്നും പ്രശ്നം തങ്ങളുടെ ഭാഗത്തല്ലന്നുമാണ് വിഎഫ്‌എക്സ് അധികൃതർ വിശദീകരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.