മലയാളം സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം 2’ന് വിമർശനവുമായി നടനും നിരൂപകനുമായ കെആർകെ (കമാൽ ആർ ഖാൻ). ചിത്രത്തെക്കാൾ നൂറ് മടങ്ങ് മെച്ചമാണ് സോണി ടെലിവിഷനിലെ സിഐഡി സീരിയൽ എന്നും ദൃശ്യം 2 മലയാളം മണ്ടത്തരം ആണെന്നും കെആർകെ ട്വീറ്റ് ചെയ്തു. ഒരു സ്റ്റാർ മാത്രമേ ചിത്രത്തിന് നൽകാനാകൂ എന്നും കെആർകെ പറയുന്നു. ‘ദൃശ്യം 2’ന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നതിനിടെ റിവ്യു ചെയ്യുന്നതിനായി മലയാളം പതിപ്പ് കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ.
‘‘സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടമായേക്കാം. നായകന്റെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാൽ എല്ലാ പൊലീസ് ഓഫീസർമാരും അങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന രീതിയില്‍ ഉള്ള ഇത്തരം രംഗങ്ങൾ സംവിധായകൻ ഒഴിവാക്കണം’’, എന്ന് കെആർകെ ട്വീറ്റ് ചെയ്യുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ അറിയിച്ചിരിക്കുന്നു. അതേസമയം, നവംബര്‍ 18ന് ആണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നത്. അജയ് ദേവ്ഗണ്, ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.