മാവൂര്‍ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് പയമ്ബ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷ് (19) ആണ് അറസ്റ്റിലായത്.
ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ നരിക്കുനിയിൽ വെച്ച് അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










