തിരുവനന്തപുരം : വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യൂണിഫോം ജെണ്ടർ അതത് സ്കൂളുകൾക്ക് തീരുമാനിക്കാം. അതെ സമയം വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
ലിംഗഭേദമില്ലാതെ യൂണിഫോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 7077 സ്കൂളുകളിലെ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോം വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം മേയ് ആറിന് നടക്കും. പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. പ്ലസ് വൺ പൊതുപരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ. പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും.ഫോക്കസ് ഏരിയയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കണക്കിലെടുത്താണ് പരീക്ഷ നീട്ടിയത്. മെയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.