മുക്കം: തന്റെ പുതിയ സ്കൂട്ടറിന്റെ ചേസിസ് നമ്പർ കൃത്യമം നടന്നതായ പരാതി നൽകിയതിനാൽ പൊതുനിരത്തുകളിൽ വാഹനം ഓടിക്കാൻ കഴിയില്ലെന്ന് മണാശ്ശേരി സ്വദേശി ലിജേഷ് ആരോപിക്കുന്നു. വാഹനം വാങ്ങി ഒരു വർഷത്തിലേറെയായിട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും വാഹനത്തിന്റെ തുക തിരിച്ചടയ്ക്കാനുള്ള വായ്പാ വ്യവസ്ഥ റദ്ദാക്കിയെന്നും ആരോപണമുണ്ട്.
പോലീസിൽ പരാതി നൽകിയെങ്കിലും തൃപ്തികരമായ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന്, പരാതിക്കാരൻ ഒരു വർഷത്തിലേറെയായി ഉപഭോക്തൃ കോടതിയിൽ നീതിക്കായി പോരാടുകയാണ്. വാഹനം വാങ്ങി വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ചേസിസിൽ കൃതൃമം ശ്രദ്ധയിൽപ്പെട്ടത്.
2023 ജൂൺ 28 ന് നടക്കാവിലുള്ള എകെജി മോട്ടോഴ്‌സിൽ നിന്ന് ലിജേഷ് K L 57 Z 4189 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടർ വാങ്ങിയത്. എന്നാൽ, വാഹനവുമായി വീട്ടിലേക്ക് മടങ്ങിയപ്പോൾ, വാഹനത്തിന്റെ ഷാസി നമ്പറിൽ പോറൽ വീണതായി ലിജേഷ് കണ്ടെത്തി. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിരവധി തവണ ഷോറൂമിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ലിജേഷിന്റെ പരാതിയിൽ പറയുന്നു. തുടർന്ന് 2023 ഓഗസ്റ്റ് 7 ന് പോറൽ വീണ ഭാഗത്തിന്റെ ഫോട്ടോ സഹിതം മുക്കം പോലീസിൽ പരാതി നൽകി.
പിന്നീട്, പരാതി നടക്കാവ് പോലീസിന് കൈമാറി. എന്നിരുന്നാലും, തൃപ്തികരമായ നടപടിയൊന്നും നടക്കാവ് പോലീസിൽ നിന്ന് സ്വീകരിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു. നടക്കാവ് പോലീസിൽ കേസ് ഫയൽ ചെയ്യുന്നതായാണ് പരാതിക്കാരന് വിവരം ലഭിച്ചത്. തുടർന്ന് അദ്ദേഹം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകി.
25,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകിയാണ് വാഹനം വാങ്ങിയതെന്ന് ലിജേഷ് പറയുന്നു. വായ്പാ വ്യവസ്ഥയില്‍ ബാക്കി തുക തവണകളായി അടയ്ക്കാനുള്ള പേപ്പറുകളിൽ ഒപ്പിട്ട് നല്‍കിയതായും ലിജേഷ് പറയുന്നു.
എന്നാൽ, വാഹനത്തിൽ കൃത്രിമം കാണിച്ചതായി പരാതി നൽകിയതിനെ തുടർന്ന് സ്കൂട്ടറിന്റെ ലോണും റദ്ദാക്കിയതായി ആരോപണമുണ്ട്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പൊതുനിരത്തുകളിൽ വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, ഷാസിയിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, വാഹനത്തിൽ മറ്റ് തകരാറുകളൊന്നുമില്ലാത്തതിനാൽ പുതിയ വാഹനം നൽകാൻ ആവില്ലെന്നാണ് അറിയിപ്പ്. നിലവിൽ ഉപഭോക്തൃ കോടതിയിൽ നിലനിൽക്കുന്ന കേസിൽ നീതി ലഭിക്കുമെന്ന് ലിജേഷ് പ്രതീക്ഷിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










