കണ്ണൂരില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്. ഈ കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന് സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.