ന്യൂഡൽഹി: റെഡ് ഫോർട്ട് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കറുത്ത മാസ്ക് ധരിച്ച ഒരാൾ കാറോടിച്ച് പുറപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. മൂന്നു മണിക്കൂർ ചെങ്കോട്ടയ്ക്കു മുമ്പിൽ നിർത്തിയിരുന്ന കാർ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിലേക്ക് കയറ്റാനുള്ള ശ്രമം ട്രാഫിക് സിഗ്നൽ കാരണം പരാജയപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു.
സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ കര്‍ശനമാക്കി. മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങി നഗരമൊട്ടാകെ പൊലീസ് വിന്യാസം വർധിപ്പിച്ചു. പുൽവാമ സ്വദേശി താരിഖ് മാസ് 29ന് വാങ്ങിയതാണ് സംശയാസ്പദമായ കാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










