തേഞ്ഞിപ്പലം: സ്വാശ്രയ കോളജ് അധ്യാപക നിയമന വിഷയത്തിൽ നിലപാട് കടുപ്പിച്ച് കാലിക്കറ്റ് സർവകലാശാല അധികൃതർ. കാലിക്കറ്റിൽ അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജുകൾ, എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകൾ, സ്വാശ്രയ ഓട്ടോണമസ് കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പേര്, യോഗ്യത, ആധാർ നമ്പർ, അധ്യാപന പരിചയം, ശമ്പളം എന്നിവയുടെ റിപ്പോർട്ട് ഏപ്രിൽ 24ന് വൈകീട്ട് അഞ്ചിനുമുമ്പ് സർവകലാശാലയിൽ സമർപ്പിക്കാൻ മുഴുവൻ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകി.
സർവകലാശാലക്കു കീഴിലെ വിവിധ സ്വാശ്രയ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകരുടെ വിവരങ്ങളും ശേഖരിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി. സ്വാശ്രയ കോളജ് അധ്യാപക നിയമനങ്ങളിൽ യു.ജി.സി മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.