തേഞ്ഞിപ്പലം: വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന് സസ്പെൻഡ് ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.ഹാരിസ് കോടമ്പുഴയെ പുറത്താക്കി. സർവകലാശാല ആഭ്യന്തര അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്നും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ നേരത്തെ അറസ്റ്റിലായ ഹാരിസിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.