തിരുവനതപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതൻ്റിക്കേഷൻ നടക്കാത്തതാണ് കാരണം. രാവിലെ ഏഴു മുതൽ റേഷൻ കടകൾക്കു മുന്നിൽ വൻ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഒൻപതു മണിയായിട്ടും ഒരാൾക്കുപോലും മസ്റ്ററിങ് പൂർത്തിയാക്കാനായില്ല.
അതേസമയം ആധാർ മസ്റ്ററിംഗ് കാരണം സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താമെന്നായിരുന്നു അറിയിപ്പ്. ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താമെന്നായിരുന്നു അറിയിച്ചിരുന്നത്.
രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലാതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









