മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കിയിരിക്കുകയാണ്.ആനക്കൊമ്ബ് നിയമവിധേയമാക്കിയ സർക്കാർ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.
2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്ബ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
മോഹൻലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്ബ് പിടിച്ചത്. മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ചാണ് ഉടമസ്ഥാവകാശം നല്‍കിയത്. വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റീസ് എകെ ജയശങ്കരൻ നമ്ബ്യാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










