ഏഴ് ബില്ലുകൾ തടഞ്ഞ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിൻ്റെ പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രണ്ടര വർഷത്തിലേറെയായി ബില്ലുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. എട്ട് ബില്ലുകളിൽ ഏഴെണ്ണം തടഞ്ഞു; ഒരെണ്ണം മാത്രമാണ് അംഗീകരിച്ചത്.
ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ നടപടി ഫെഡറൽ ഘടനയെ തകർക്കുകയാണ്. ഗവർണറുടെ നടപടിക്ക് ആധാരമായ രേഖകൾ സുപ്രീം കോടതി വിളിച്ചുവരുത്തണമെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.