ന്യൂഡൽഹി: ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 48 കോടി രൂപയുടെ ഹെറോയിൻ കൈവശം വെച്ചതിന് ആഫ്രിക്കൻ പൗരനും മ്യാൻമർ യുവതിയും ഉൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ കൊറിയർ സേവനം ഉപയോഗിക്കുകയായിരുന്നു സംഘം.
ഈ മാസം ആദ്യം എൻസിബി (നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) ഒരു കൊറിയറിൽ നിന്ന് 970 ഗ്രാം ഹെറോയിൻ അടങ്ങിയ ഒരു പാർസൽ പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒരു വലിയ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതോടെ, മയക്കുമരുന്ന് കടത്ത് കണ്ണികളെ കണ്ടെത്തുന്നതിന് പാർസലിന് പകരമായി ഡമ്മി പാഴ്സല്‍ പകരമയച്ച് കെണിയൊരുക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.