നാദാപുരം: ടിപ്പർ ലോറിയുമായി റോഡിലിറങ്ങിയ പതിനേഴുകാരനെ പോലീസ് പിടികൂടി. കല്ലാച്ചി വാണിയൂർ റോഡിലാണ് ടിപ്പർ ലോറി ഓടിച്ചു പോവുകയായിരുന്ന കുട്ടിയെ നാദാപുരം പോലീസ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത മകനെ ടിപ്പർ ലോറി ഓടിക്കാൻ അനുവാദം കൊടുത്ത പിതാവിന്‍റെ പേരില്‍ പോലീസ് കേസ് എടുത്തു.
കടമേരി സ്വദേശി കാടപുതുക്കുടി നജീബി(46) ന്‍റെ പേരിലാണ് നാദാപുരം പോലീസ് കേസെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 56 എല്‍ 9895 നമ്ബർ ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരക്കേറിയ റോഡില്‍ സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ കടന്ന് പോകുന്ന സമയത്താണ് പതിനേഴുകാരൻ ലോറി ഓടിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.