കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. വയനാട് സ്വദേശി ജോബിൻ ജോൺ ആണ് അറസ്റ്റിലായത്. ജോബിൻ ജോണിനെതിരെ പോക്സോ വകുപ്പിന് കീഴിൽ പോലീസ് കേസെടുത്തു. ഇയാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. കൊച്ചിയിലെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വയനാട്ടിലെത്തിയ ശേഷമാണ് കൊച്ചി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ചികിത്സയിലായിരുന്ന 17 കാരി കുഞ്ഞിനെ ക്ലോസറ്റിൽ പ്രസവിച്ച ശേഷം ക്ലോസറ്റിൽ ഉപേക്ഷിച്ചു. ശുചീകരണ ജീവനക്കാർ ജോലിക്ക് എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന്, പ്രതിയുടെ ബന്ധുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസില്‍ പറയുന്നത്. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പോലീസ് ചോദ്യം ചെയ്തു. പോക്സോ കേസ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കാനിംഗിനായി ഇന്നലെ രാവിലെ പെൺകുട്ടി അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.