മുക്കം: നിരവധി പേർ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തോട്ടിലേക്ക് നിരന്തരമായി മാലിന്യമൊഴുക്കി വിടുന്നതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍.
കാരശേരി പഞ്ചായത്തിലെ പത്താം വാർഡില്‍പെട്ട പന്നിമുക്കിലെ തോട്ടിലാണ് സ്ഥിരമായി മാലിന്യം ഒഴുക്കിവിടുന്നത്.
ഇതോടെ തോട്ടിലെ വെള്ളത്തിന് തൂവെള്ള നിറമായി മാറുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ പഞ്ചായത്തിലെ 8, 9, 10,18, വാർഡുകളിലെ ജനങ്ങളാണ് എറ്റവുമധികം ദുരിതമനുഭവിക്കുന്നത്. മാന്ത്ര, അണ്ടിക്കുന്ന്, കുവപ്പാറ, കുറ്റിക്കുന്ന് കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത് ഈ തോടിന് സമീപത്താണ്.
പാറത്തോട്, പന്നിമുക്ക് എന്നിവടങ്ങളില്‍ പ്രവർത്തിക്കുന്ന ക്രഷർ, ക്വാറി, എം സാന്‍റ് യൂണിറ്റുകളില്‍ നിന്നും ലാറ്റക്സില്‍ നിന്നുമാണ് മാലിന്യം തള്ളുന്നതെന്നും രാത്രി സമയങ്ങളില്‍ ഇത് പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു. തോട്ടിലെ വെള്ളം ഉപയോഗിച്ച ആളുകള്‍ക്ക് ത്വക്ക് രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിന് പുറമെ തോട്ടിലെ മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും ചത്ത് പൊങ്ങുന്നത് പതിവ് കാഴ്ചയാണെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരേ പരാതി നല്‍കിയിരുന്നങ്കിലും ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.