ന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്നു. ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്. ആദ്യ സ്ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നില്‍ രാജസ്ഥാനുമാണ്. കേരളം മൂന്നാം സ്ഥാനത്താണ്.
2018-ൽ 281-ഉം 2020-ൽ 331-ഉം കേരളത്തിലെ ജുവനൈൽ ഹോമുകളിൽ പീഡനക്കേസുകളുണ്ടായി. നിയമനടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈൽ ഹോമുകളിലെ കുട്ടികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









