തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന് ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. കാട്ടാക്കട പ്രദേശത്തെ വെള്ളറട ഡിപ്പോയിലെ ബസിലാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ തന്റെ ബാഗ് ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
ഇത് വീഡിയോയിൽ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു. ബസിൽ ആളുകൾ ഇങ്ങനെയാണോ പെരുമാറുന്നതെന്ന് പെൺകുട്ടി ചോദിച്ചു. തന്നെ ശല്യപ്പെടുത്തുന്നുവെന്നും അയാളെ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. അതെ സമയം കൂടെയുണ്ടായിരുന്ന ആരും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് വീഡിയോയിൽ കാണാം. തുടർന്ന് കണ്ടക്ടർ ബസ് നിർത്തി പെൺകുട്ടിയെ ശല്യപ്പെടുത്തിയ വ്യക്തിയെ ഇറക്കിവിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










