കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ കടുത്ത മത്സരമാണ് നടക്കാൻ പോകുന്നതെന്ന് കെ.കെ.രമ എംഎൽഎ. ഒരു ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ വിജയിക്കുമെന്ന് കെകെ രമ . അതിൽ യാതൊരു സംശയവുമില്ല. വടകര ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ പറഞ്ഞു.
ആർഎംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഷാഫി. കഴിഞ്ഞ തവണയും യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണയും ഇവർക്കൊപ്പമുണ്ടാവും. കൊലപാതക രാഷ്ട്രീയത്തിനെതിരായി നിലനിൽക്കും. അഭിപ്രായം പറയുന്നവരെ കൊന്ന് തള്ളുന്നവരെ ചിലർ ന്യായീകരിച്ച് കൊണ്ടിരിക്കുകയാണ്. അവരെ സംരക്ഷിക്കുകയാണ്. അതൊന്നും ഇതുവരെ മാറുന്നില്ല. അത് മാറുന്നത് വരെ ഈയൊരു പോരാട്ടം ശക്തമായി മുന്നോട്ട് പോവണമെന്നാണ് ആഗ്രഹിക്കുന്നത്. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചർ പോയ ദൂരം രണ്ടുമണിക്കൂർ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെകെ രമ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.