ദുബായ്: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഹുൽ സോഷ്യൽ മീഡിയയിൽ തന്നോട് സംസാരിച്ചതായും പിന്നീട് മറ്റുള്ളവരോട് മോശമായി സംസാരിച്ചതായും ഹണി ഭാസ്കർ ആരോപിക്കുന്നു. രാഹുലിന്റെ മോശം സ്വഭാവത്തെക്കുറിച്ച് ഷാഫി പറമ്പിലിന് അറിയാമായിരുന്നു, പക്ഷേ അയാൾക്ക് ലഭിക്കുന്ന പരാതികൾ എങ്ങുമെത്തുന്നില്ലെന്ന് ഹണി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്ബില്‍ എംപിയാണ്. രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഷാഫി തയാറായിട്ടില്ലെന്നും ഹണി ഭാസ്കർ കുറ്റപ്പെടുത്തുന്നു
രാഹുലിന്റെ ഇരകളിൽ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹണി ഭാസ്കർ ആരോപിക്കുന്നു. രാഹുൽ ആദ്യം തന്റെ യാത്രയെക്കുറിച്ച് അന്വേഷിച്ച് ഒരു സന്ദേശം അയച്ചു. എന്നാൽ, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് തന്നെ പിന്തുടരുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുകയും ചെയ്തു. ഈ പ്രവൃത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേ എന്ന് ഹണി ചോദിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തതിന് ശേഷം രാഹുൽ തന്റെ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് മോശമായി സംസാരിക്കുകയായിരുന്നു. അയാള്‍ ഇത് പറഞ്ഞ ആളുകള്‍ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്. രാഹുലിന് മോശം സ്വഭാവമുണ്ടെന്ന് തോന്നിയതിനാൽ ഞാൻ അതിനുശേഷം സംസാരിച്ചില്ല. രാഹുലിന്റെ പീഡനത്തിന് ഇരയായ നിരവധി സ്ത്രീകളെ കുറിച്ച് തനിക്ക് അറിയാമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതി നൽകുമെന്നും ഹണി ഭാസ്കർ പറയുന്നു.
അതെ സമയം വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുല്‍ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഇയാള്‍ കാണിക്കുന്ന സ്നേഹം സത്യമാണെന്നാണ് ഇരകള്‍ വിചാരിക്കുന്നതും. എന്നാല്‍, അതല്ല യാഥാർഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഇനി ഒരു സത്രീ കൂടി ഈ ചതിയിൽ പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും ഹണി ഭാസ്കർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









