പാലക്കാട്∙ നെല്ലുസംഭരിച്ച് സപ്ലൈകോ കർഷകർക്കു പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ അഭിപ്രായത്തെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ. ജയസൂര്യയെ ആ വേദിയിലേക്കു കൊണ്ടുപോയതും ഉദ്ഘാടനം ചെയ്യിച്ചതുമെല്ലാം ഇവരൊക്കെ തന്നെ അല്ലേ? എന്നിട്ടും അദ്ദേഹം ഒരഭിപ്രായം പറഞ്ഞപ്പോൾ വ്യക്തിപരമായി വേട്ടയാടാൻ ശ്രമിക്കുകയാണെന്നും ഷാഫി പറഞ്ഞു.
‘‘ജയസൂര്യ പറഞ്ഞ പ്രശ്നങ്ങളല്ലേ ഇവിടുത്തെ കർഷകരും പറയുന്നത്. ഇവിടെയിരിക്കുന്ന കർഷകർക്ക് അവർ അളന്ന നെല്ലിന്റെ പൈസ കിട്ടിയോ? ചെറുപ്പക്കാർ കൃഷിയിലേക്കു വരുന്നില്ല എന്നു വേദിയിൽ തള്ളിയിട്ടു കാര്യമില്ല. ഉള്ള കര്‍ഷകന്റെ തൃപ്തി കണ്ടിട്ടാണ് ഇനി ഒരാൾ ഇതിലേക്കു കടന്നു വരേണ്ടത്. ഉള്ള കർഷകർ നടുവൊടിയുന്നതു കാണുമ്പോൾ ചെറുപ്പക്കാർ ഇതിനു പിന്നാലെ മാർച്ച് നടത്തി വരുമോ?’’– ഷാഫി പറമ്പിൽ ചോദിച്ചു ജയസൂര്യ പറഞ്ഞതു ശരിയാണ്. ചെറുപ്പക്കാർ ഉൾപ്പെടെയുള്ള ആളുകളെ ആട്ടി അകറ്റുകയാണ് സർക്കാരിന്റെ ഈ സമീപനം.’’–ഷാഫി പറമ്പിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.