ഷാരൂഖ് ഖാന്റെ പത്താൻ റിലീസ് ചെയ്ത് മൂന്നാം ദിവസം 300 കോടി രൂപ കളക്ഷൻ നേടി. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇത്രയും കളക്ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രമാണ് പത്താൻ. ലോകമെമ്പാടും ഒന്നിലധികം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന പത്താൻ മൂന്ന് ദിവസം കൊണ്ട് 313 കോടി രൂപയാണ് കളക്ഷൻ നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് തരുൺ ആദർശ് ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്ന് 201 കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 112 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് 126 കോടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 57 കോടിയാണ് ചിത്രം നേടിയത്.
100 കോടി ക്ലബ്ബിൽ കയറുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താൻ. റാ വൺ, ഡോൺ 2, ജബ് തക് ഹേ ജാൻ, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ, ദിൽവാലെ, റയീസ് എന്നിവയാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് ചിത്രങ്ങൾ. 100 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം ഒടിടി അവകാശം സ്വന്തമാക്കിയത്.
ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത സചിത്രത്തിന്റെ ഛായാഗ്രാഹണം ത്ചിത് പൗലൗസാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.