താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയാണ് കസ്റ്റഡിയിലുള്ള ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളിയത്. വെള്ളമാടുക്കുന്നിലെ ജുവനൈൽ ഹോമിലാണ് വിദ്യാർഥികളുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്.
ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു. കസ്റ്റഡിയിലായ വിദ്യാർഥികളുടെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നിന് 14 ദിവസത്തേക്ക് നീട്ടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.