കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ബസിൽ മോശമായി പെരുമാറിയെന്നാരോപിച്ച് ദീപകിനെതിരെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അദ്ദേഹം ജീവനൊടുക്കിയ സംഭവത്തിലാണ് വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. ജനുവരി 21ന് വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഷിംജിതയെ പിടികൂടിയത്. തുടർന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയിൽ നിന്നുള്ള ജാമ്യാനുകൂല്യം ലഭിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










