ആറ്റുകാൽ ദർശത്തിന് ആർ ടി പി സി ആർ നിർബന്ധമാക്കിയ കലക്ടറുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേന ജില്ലാ കളക്ടർക്കു കത്ത് നൽകി. സംഥാന സെക്രട്ടറി പേരൂർക്കട ഹരികുമാറാണ് കത്തയച്ചത്. സംസ്‌ഥാന സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും കണക്കു പ്രകാരം കേരളത്തിലെ 90% ആളുകളും (കോവിഡ് വാക്സിൻ ) രണ്ടാം ഡോസ് സ്വീകരിച്ചുകഴിഞ്ഞവരാണ്. ഈ സാഹചര്യത്തിൽ രണ്ട് ഡോസ്സിന്റെയും സർട്ടിഫിക്കറ്റുള്ളവർക്ക് ക്ഷേത്രദർശനം അനുവദിക്കണമെന്നും അതിനോടൊപ്പം തന്നെ കുട്ടികൾക്കും മാതാപിതാക്കൾക്കൊപ്പംക്ഷേത്രദർശനത്തിനുള്ള അനുമതി നൽകണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
അതെ സമയം പരിശോധന നിർബന്ധമാക്കണമെന്നാണ് ജില്ലഭരണകൂടത്തിന്റെ തീരുമാനമെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ചുകൊണ്ട് ക്ഷേത്രപരിസരത്തു സൗജന്യ ആന്റിജൻ പരിശോധനക്ക് ജില്ലഭരാകൂടം തയാറാകണം, മറിച്ചുള്ള തീരുമാനം സാധാരണക്കാരായ ഭക്തജനങ്ങൾക്ക് തിരിച്ചടിയാകുമെന്നും 500റും,1000വും രൂപമുടക്കി ആർ ടി പി സി ആർ ടെസ്റ്റെടുത്ത് ക്ഷേത്രദർശനം നടത്തുകയെന്നത് അവർക്കുവെല്ലുവിളിയാണ്. അവരുടെ ആരാധന സ്വാതന്ത്രത്തിന് മേലിലുള്ള കടന്നു കയറ്റമായിരിക്കുമെന്നും ശിവസേന ആരോപിച്ചു..
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.