മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേന നേതാവുമായ എക്‌നാഥ് ഷിൻഡെയെ അദ്ദേഹത്തിൻ്റെ മുംബൈയിലെ വസതിയിലെത്തി സന്ദർശിച്ച് പിന്തുണ അറിയിച്ച് ശിവസേന കേരള ഘടകം നേതാക്കൾ.
“കേരളത്തിൽ 14 ജില്ലാ കമ്മിറ്റികളുടെ പിന്തുണ തങ്ങൾക്ക് ഉണ്ട്. കേരളത്തിലെ മുഴുവൻ ശിവസേന പ്രവർത്തകരും ഹിന്ദുത്വ ആശയം മുറുകെ പിടിച്ച് തങ്ങൾക്കൊപ്പം നിൽക്കും. കേരളത്തിൽ മടങ്ങി എത്തിയാൽ ഉടൻ സംസ്ഥാന നേതൃത്വയോഗം വിളിച്ച് ചേർത്ത് സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുവാൻ ഉള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. സംസ്ഥാന സമ്മേളനം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്യും. ഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളുന്ന നാനാ ജാതി മതസ്ഥരെയും സംഘടനകളെയും സഹകരിപ്പിച്ച് കേരളത്തിൽ സംഘടനാ പ്രവർത്തനം വിപുലീകരിക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ മുന്നണി സമവാക്യങ്ങളിൽ തീരുമാനം എടുക്കു”മെന്നും നേതാക്കൾ അറിയിച്ചു.
യൂണിറ്റ് തലം മുതൽ സംസ്ഥാന കമ്മറ്റി വരെയുള്ള കമ്മറ്റികൾ വിളിച്ച് ചേർക്കാനും പുന:സംഘടിപ്പിക്കാനും
സംസ്ഥാന പ്രസിഡണ്ടായി ബിജു വരപ്പുറത്ത്, സെക്രട്ടറിയായി മനീഷ് നായർ, ട്രഷറർ വരുൺ ശ്രീനിവാസൻ എന്നിവരടങ്ങുന്ന താൽക്കാലിക കമ്മറ്റിയെയും ശ്രീ. ഏക് നാഥ് ഷിൻഡെ പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









