കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് രണ്ടാം ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രം കയ്യേറി തകർക്കാനുള്ള ഭൂമാഫിയയുടെ ശ്രമം എന്ത് വില കൊടുത്തും തടയുമെന്ന് ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം തകർക്കാൻ ഭൂമാഫിയകൾ നാളുകളായി ശ്രമം തുടരുകയാണ്,അതിന്റെ ഭാഗമായി ക്ഷേത്രം പൊളിക്കുവാൻ മണ്ണുമാന്തി യന്ത്രം കൊണ്ട് വരികയും ഭക്തജനങ്ങളുടെയും ക്ഷേത്ര ഭാരവാഹികളുടെയും എതിർപ്പ് കാരണം അവർ തിരിച്ച് പോവുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി ക്ഷേത്രത്തിന്റെ ഇരുമ്പ് ബോർഡ് രാത്രിയിൽ നശിപ്പിക്കുകയും ചെയ്തു.
ഇതിനെതിരെ നിരവധി പരാതികൾ കൊടുത്തിട്ടും പോലീസും അധികാരികളും യാതൊരു വിധ നടപടിയും കൈക്കൊണ്ടില്ല എന്ന് മാത്രമല്ല ക്ഷേത്ര ഭാരവാഹികളുടെ പേരിൽ കള്ളകേസ് എടുക്കുകയും ചെയ്തു എന്നും പറയുന്നു.
.
ക്ഷേത്ര അധികാരത്തിന് വേണ്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടും ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ഭരണകൂടം എടുക്കുന്നത്.
ഇങ്ങനെ അധികാരികളുടെ ഒത്താശയോടെ വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രം തകർക്കാനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെത്തിരെ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ശിവസേന കോഴിക്കോട് ജില്ല പ്രസിഡന്റ് ബിജു വരപ്പുറത്ത്, സെക്രട്ടറി ഷിബു ചെമ്മലത്തൂർ, സംസ്ഥാന നിയരൂപീകരണ സമിതി അംഗം രാഗേഷ് വളയനാട്, യുവസേന കോർഡിനേറ്റർ സൂരജ് മേടമ്മൽ, ശ്രീജിത്ത് മായനാട് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.