കൊടിയത്തൂർ: പനിയില്‍ വിറച്ച് മലയോരം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തിയത്. കൊടിയത്തൂർ, ചെറുവാടി, മുക്കം തുടങ്ങിയ മലയോര മേഖലകളിലാണ് പനി ബാധിച്ചവരിൽ ഏറെയും. ദിവസവും നൂറുകണക്കിന് രോഗികളാണ് കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്.
ഇന്നലെ ഇവിടെ ചികിൽസയ്ക്കെത്തിയ നാനൂറോളം പേരില്‍, പകുതിയോളം പേർ പനിക്കും അനുബന്ധ രോഗങ്ങൾക്കും ചികിത്സ തേടി എത്തിയവരാണ്. പക്ഷേ, ഒരാഴ്ച മുമ്പ് 400ൽ താഴെ രോഗികളാണ് ചികിത്സ തേടിയെത്തിയത്. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലും സമാന സ്ഥിതിയാണ്. സ്വകാര്യ ആശുപത്രിയിലും തിരക്ക് കൂടുതലാണ്. ആവശ്യാനുസരണം മരുന്നുകളും ഡോക്ടർമാരുടെ സേവനവും ലഭ്യമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സൗകര്യങ്ങൾ പര്യാപ്തമല്ല.
മഴ ശക്തമാകുന്നതോടെ പലതരത്തിലുള്ള പനി പടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പനി വർധിച്ചതോടെ സമീപത്തെ അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









