കൊച്ചി: പെരുമ്പാവൂരില്‍ നവകേരള സദസ്സിൻറെ ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ നാലു പേര് അറസ്റ്റില്‍. ജിബിന്‍ ദേവകുമാര്‍, ജെയ്ഡന്‍, ബേസില്‍ വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ് ബേസില്‍ വര്‍ഗീസ്.ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. മനഃപൂര്‍വമായ നരഹത്യാശ്രമം ചൂണ്ടിക്കാട്ടി. ഐ.പി.സി. 308, ഐ.പി.സി. 353, ഐ.പി.സി. 283 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.ഞായറാഴ്ച വെെകീട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ ഏറുണ്ടായത്. ഷൂ ഏറിനോട് കോതമംഗലത്തും മൂവാറ്റുപുഴയിലും നടന്ന നവകേരള സദസ്സുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായാണ് പ്രതികരിച്ചത്. ഏറിനൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ പിന്നാലെ വരും. നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല പറഞ്ഞത്. അവർ സംയമനം പാലിക്കുകയാണ്. അതുതന്നെയാണ് വേണ്ടതും. പക്ഷേ, ഏറുകാർക്കെതിരേ സ്വാഭാവിക നടപടികൾ വരുമ്പോൾ പിന്നെ വിലപിച്ചിട്ടു കാര്യമില്ല. നാടിനോടുള്ള വെല്ലുവിളിയാണെന്നതും ഇത്തരക്കാർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.