തൃശൂര്‍: ടയര്‍ പഞ്ചറടയ്ക്കാന്‍ വിളിച്ചപ്പോള്‍ ചെല്ലാത്തതിന് കടയുടമയെ ക്രിമിനല്‍ സംഘം വെടിവച്ചു. മൂന്നുപേര്‍ അറസ്റ്റില്‍. കൂര്‍ക്കഞ്ചേരി കിണര്‍ സ്റ്റോപ്പിനടുത്ത് ടയര്‍ പഞ്ചര്‍ കട നടത്തുന്ന പാലക്കാട് കിഴക്കുഞ്ചേരി മണികണ്ഠനെയാണ് (28) വെടിവച്ചത്. തുടയില്‍ വെടിയുണ്ട തറച്ച ഇയാള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
സംഭവത്തില്‍ കണ്ണംകുളങ്ങര വേലംപറമ്ബില്‍ ഷെഫീക്ക് ( 28), വലിയാലുക്കല്‍ മേനോത്തുപറമ്ബില് സാജന് (26), ചിയ്യാരം ആക്കാട് ഡിറ്റ്ബാബു (26) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. തോക്കും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം. കടയിലെത്തിയ ഷെഫീക്കും സംഘവും മണികണ്ഠനെ പുറത്തേക്ക് വിളിച്ചു. പഞ്ചറടയ്ക്കാന്‍ വിളിച്ചിട്ട് വാരന്‍ പറ്റില്ലല്ലേ എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഷര്‍ട്ടിനുള്ളില്‍ ഒളിപപിച്ചിരുന്ന തോക്കെടുത്ത് മുഖത്തടിക്കുകയും വെടിവയ്ക്കുകയായിരുന്നു.
മണികണ്ഠന് ഒഴിഞ്ഞുമാറിയതിനാല്‍ തുടയിലാണ് വെടിയേറ്റത്. ഇനി കട നടത്തിയാല്‍ കത്തിച്ചു കളയുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്. പൊലീസ് ഉടന്‍ അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ ചൊദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.