ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിം കോടതി വിധി അല്‍പ്പസമയത്തിനകം. 32 പ്രതികളില്‍ 26 പ്രതികളാണ് കോടതിയില്‍ എത്തിയത്. 28 വര്‍ഷം പഴക്കമുളള കേസിലെ പ്രധാന പ്രതികള്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്ക് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ല.
92 വയസ്സായ അദ്വാനിയെയും 86 വയസ്സായ ജോഷിയെയും ആരോഗ്യകാരണങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ വിഡിയോ കോണ്‍ഫ്രന്‍സിങ് വഴി ഹാജരാകും. ഉമാഭാരതിയും കല്യാണ്‍ സിങ്ങും കോവിഡ് ചികില്‍സയിലായതിനാല്‍ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഇവര്‍ക്കു പുറമെ കെ. ഗോവിന്ദാചാര്യ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, വിനയ് കത്യാര്‍, ചമ്ബത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഘല്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ, ആര്‍.വി വേദാന്തി, ജഗ്ദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ്, സതീഷ് നഗര്‍ തുടങ്ങി 48 പേരാണ് കേസിലെ പ്രതികള്‍. ഇവരില്‍ 16 പേര്‍ മരിച്ചു. മറ്റുള്ളവരോട് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സി.ബി.ഐ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ വിചാരാണ നടപചികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിബിഐ കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രതികളായ സാധ്വി റിതംബ്ര, സാക്ഷി മഹാരാജ്, ചമ്ബത് റായ്, വിധി കത്യാര്‍, ധരംദാസ്, വേദന്തി, ലല്ലു സിംഗ്, ചമ്ബത് റായ്, പവന്‍ പാണ്ഡെ തുടങ്ങിയവര്‍ വിധി പ്രസ്താവനത്തിന് മുന്നോടിയായി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിയിട്ടുണ്ട്.
കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്.
1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട് നീണ്ട 28 വര്‍ഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിക്കുന്നത്. 2017ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികൾ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി.
1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.