തിരുവനന്തപുരം: സമസ്ത വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഇത്തരം നടപടികളെന്നും വേദിയിൽ വച്ച് പെണ്‍കുട്ടിയെ അപമാനിക്കുന്ന നിലയുണ്ടായെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പെണ്‍കുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.പഠനത്തിൽ മികവ് പുലര്‍ത്തിയതിന് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ ആണ് അപമാനിച്ചു ഇറക്കി വിട്ടത് . എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവര്‍ ആയിരം മദ്രസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു കൊച്ചു പെണ്‍കുട്ടിയെ അപമാനിക്കാനുള്ള കാരണമായി കാണാനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടുത്തെ ജീവിതത്തിന് അടിസ്ഥാനം. അല്ലാതെ ഖുര്‍ ആൻ അല്ല. ആ ഭരണഘടനയ്ക്ക് വിധേയമായും അതിൻ്റെ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ചുമാണ് എല്ലാവരും ജീവിക്കേണ്ടത്. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നത്. ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ മൗനത്തിന് അദ്ദേഹം മറുപടി പറയണം. പീഡനത്തിനിരയായ പെൺകുട്ടിയെ മുഴുവൻ സ്റ്റേജിലും അദ്ദേഹം അഭിനന്ദിക്കുന്നു. ഇത്രയും കഠിനമായ സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും സ്റ്റേജിൽ തളർന്നു വീഴുമായിരുന്നു. പെൺകുട്ടിയുടെ മനോവീര്യം കെടുത്തിയ നടപടിയിൽ സ്വമേധയാ കേസെടുക്കണം. പെൺകുട്ടിയുടെ മാനം കെടുത്തിയതിന് കേസെടുക്കണം. ഹിജാബ് വിവാദത്തിലൂടെ പെൺകുട്ടികളെ മുസ്ലീം സമുദായത്തിൽ നിന്ന് പുറത്താക്കാൻ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയാണ്.
ഈ വിഷയത്തിൽ മൊത്തം രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും മൗനം പാലിക്കുന്നതിൽ താൻ അസ്വസ്ഥനാണ്. പെണ്‍മക്കളുടെ അഭിമാനം ഉയര്‍ത്തിപിടിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഇതേക്കാര്യം നേരത്തെ വിസ്മയ കേസിലും താൻ പറഞ്ഞതാണ്. പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടത്. പൊതുവേദിയിൽ പെണ്‍കുട്ടിയെ അപമാനിക്കുകയും മാനിസകമായി തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.