തിരുവനന്തപുരം∙ സിൽവർലൈൻ സർവേ പുനഃരാരംഭിച്ചതോടെ, കണിയാപുരം കരിച്ചാറയിൽ സംഘർഷം. കല്ലിടാൻ ഉപകരണങ്ങളുമായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സർവേ നിർത്തി. ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി പൊലീസ് എത്തിയതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. പൊലീസും കോൺഗ്രസ് പ്രവർത്തരും തമ്മിൽ അടിപിടിയുണ്ടായി. പൊലീസുമായുള്ള പിടിവലിക്കിടെ ചിലരുടെ വസ്ത്രം കീറി. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസിനു സർക്കാർ നിർദേശം നൽകിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും സ്കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാൽ പൊളിക്കേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.