ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു. നടൻമാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധുവരൻമാർക്ക് ആശംസകൾ നേരാനെത്തി. ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും ശബ്ദം അനുകരിച്ചുമൊക്കം പലപ്പോഴും കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.