ന്യൂഡൽഹി: രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്.
ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്. ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ പുനർ ഏകീകൃത സാധ്യതകൾക്ക് ശ്രമിക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.