കോഴിക്കോട്: മെഡിക്കൽ കോളേജിലെ മരുന്ന് വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം. കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും മരുന്ന് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നും വിതരണക്കാർ അറിയിച്ചു.
കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് തന്നെ അനുവദിക്കും.കഴിഞ്ഞ വർഷത്തെ മുഴുവൻ കുടിശ്ശികയുടെ പകുതി ഈ മാസം 22ന് ലഭിക്കും. ഈ മാസം 31 നുള്ളിൽ 2023 ലെ മുഴുവൻ കുടിശ്ശികയും ലഭിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതോടെയാണ് വിതരണക്കാർ മരുന്ന് നൽകാമെന്ന് സമ്മതിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.