നടൻ കൊല്ലം സുധിയുടെ മുഖം കെെയിൽ പച്ച കുത്തി മകൻ രാഹുൽ. പച്ച കുത്തുന്ന വീഡിയോ സുധിയുടെ ഭാര്യ രേണുവാണു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് . സുധിയുടെ മുഖത്തിനൊപ്പം ‘നൗ ആൻഡ് ഫോർഎവർ’ (ഇപ്പോഴും എപ്പോഴും) എന്ന വാചകവും പച്ച കുത്തിയിട്ടുണ്ട്.
നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. ജൂൺ അഞ്ചാംതീയതി പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു സുധിയുടെ ജീവൻ കവർന്ന അപകടം നടന്നത്. കോഴിക്കോട് വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.