കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാംപിള്‍ ശേഖരിക്കാനുള്ള നടപടികളും തുടങ്ങും. അതുകൊണ്ട്, നിപയുടെ ഉറവിടം കണ്ടെത്താനായി കാട്ടു പന്നികളെയും പരിശോധിക്കാനൊരുങ്ങുന്നു. വനംവകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്ബിളുകള്‍ ശേഖരിക്കും.
നിപ റിപ്പോര്‍ട്ട് ചെയ്ത പാഴൂർ പ്രദേശത്തു കാട്ടു പന്നികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടു പന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനായി എത്തുന്ന പ്രത്യേക ദൌത്യ സംഘം ഇക്കാര്യവും പരിശോധിക്കും. കൂടാതെ ഭോപാലിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള സംഘം പ്രദേശത്തെ വവ്വാലുകളില്‍നിന്നും സാംപിള്‍ ശേഖരിക്കും.
ഇതിനു പുറമേ കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ വന്ന സാഹചര്യവും ആരോഗ്യ വകുപ്പ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. നിപ റിപോര്‍ട്ട് ചെയ്ത സമീപമേഖലകളിലുമായി മൂവായിരത്തിലഘികം വീടുകളില്‍ ആരോഗ്യവകുപ്പ് വളന്റിയര്‍മാര്‍ പരിശോധന നടത്തി. ഇതില്‍ 17 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് നിപ വന്ന് മരിച്ച കുട്ടിയുമായി സമ്ബര്ക്കമുണ്ടായിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് കേന്ദ്രസംഘവും സന്ദര്‍ശനം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.