നിപയുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. മുന്നൂര്‍ പ്രദേശത്തുനിന്ന് ശേഖരിച്ച അടക്കയിലും റംബൂട്ടാന്‍ പഴങ്ങളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി.
നിപ വൈറസ് ബാധിച്ച് മരിച്ച 12 കാരന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.
കുട്ടിയുമായി ഇടപഴകിയ ആടിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ചാത്തമംഗലത്തുനിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാമ്പിൾ പരിശോധനയുടെ ഫലം ഇനി വരാനിരിക്കുന്നതേയുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.