പാഴുർ: നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പാഴൂരിൽ നിപ യുടെ ഉറവിടം കണ്ടെത്താൻ വേണ്ടി മേഖലയിലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും വനം വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രധാനമായും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളിലാണ് സംഘം പരിശോധിച്ചത്.
ആദ്യം പാഴൂർ മുന്നൂരിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിൻ്റെ പരിസരങ്ങളിലാണ് സംഘം സന്ദർശിച്ചത്. തുടർന്ന് പുൽപറമ്പ്, ചേന്ദമംഗല്ലൂർ കുറ്റിയോട് എന്നിവിടങ്ങളിലും പരിശോധന നടത്തി. വവ്വാലുകൾ താവളമാക്കിയ ആളൊഴിഞ്ഞ പറമ്പുകളിലെല്ലാം വിദഗ്ധ സംഘം പരിശോധിച്ചു. കൂടാതെ വവ്വാലുകളെ കെണി വെച്ച് പിടിക്കാനുള്ള സാധ്യതയും വിലയിരുത്തി. പ്രത്യേക കെണി ഉപയോഗിച്ച് നാളെ രാത്രി വവ്വാലുകളെ പിടികൂടി സാമ്ബിള്‍ ശേഖരിക്കും. വനം വകുപ്പിന്റെ സഹായത്തോടെയാണ് സംഘം വവ്വാലുകളെ പിടികൂടുക.
ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ ഡോ. അരുൺ സക്കറിയ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയന്റിസ്റ്റ് ഡോ. ഗോകുൽ പൂനെ, ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനക്കെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.