തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുമ്പോള്‍ കര്‍ഷകനടക്കം ബുദ്ധിമുട്ടിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
പെന്ഷന് ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് വന്‍തുക ചെലവിടുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം മാത്രം സര്‍വീസിലിരുന്നാല്‍ അവര്‍ പെന്ഷന് അനുവദിക്കുകയാണ്. ഈ നിലയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആഘോഷങ്ങള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നു. പാവപ്പെട്ട കര്‍ഷകനും സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്. സര്‍ക്കാര്‍ ഏതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം’ ഗവര്‍ണര്‍ പറഞ്ഞു.രാജ്ഭവനില്‍ അധിക ചെലവുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അത് നിര്‍ത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ‘ഞാന്‍ അവരോട് യാചിക്കുന്നില്ല. രാജ്ഭവനില്‍ അധികച്ചെലവാണെങ്കില് സര്‍ക്കാര്‍ അത് നിര്‍ത്തലാക്കട്ടെ’ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.