ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി മുബാറക്ക് പാഷയെ വി.സി ആയി നിയമിച്ചത് ഇസ്ലാമിക മത പാo ശാല സ്ഥാപിക്കാനുള്ള ഗൂഢ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ പ്രസ്ഥാവനയിൽ പറഞ്ഞു.
“UGC നിബന്ധനപ്രകാരം പത്ത് വര്‍ഷം Professor ആയിരുന്നവരാകണം VC ആകുവാന്‍. വിദേശത്ത് ജോലി ചെയ്തുവരുന്ന മുബാറക്ക് പാഷക്ക് അത്തരത്തിൽ യാതൊരു യോഗ്യതയും ഉള്ളതായി അറിവില്ല.
ഗുരുദേവ ദർശനങ്ങളിൽ ഡോക്ടറേറ്റ് എടുത്തവരും അക്കാദമിക പ്രാവീണ്യമുള്ളവരുമായ നിരവധി പേരെ തഴഞ്ഞാണ് ഗുരുദേവ ദർശനങ്ങളിൽ പാണ്ഡിത്യമില്ലാത്ത അന്യ മതസ്ഥനെ നിയമിച്ചത്. കൂടാതെ ഓപ്പൺ സർവ്വകലാശാലയിൽ ഗുരുദേവ ദർശനങ്ങൾ പഠിക്കുവാനോ സംസ്കൃതം പഠിക്കുവാനോ യാതൊരു വിധ സൗകര്യങ്ങളും ഏർപ്പെടുത്താതെ ചൈനീസ്, അറബിക് എന്നീ ഭാഷാ പഠനങ്ങൾ ഏർപ്പെടുത്തിയതിലെ ദുരൂഹതയും ചൂണ്ടിക്കാണിക്കപ്പെടേണ്ട വസ്തുതയാണ്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശ്രീനാരായണ വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് ഇതരമതസ്ഥരുടെ വോട്ട് തട്ടാനുള്ള ചെപ്പടി വിദ്യ മാത്രമാണ്” ഇതെന്നും അദ്ധേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.