കണ്ണൂര്‍: സമ്മേളന സംസ്കാരത്തിന് പുതുവഴി തീര്‍ത്താണ് എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനം സമാപിച്ചത്.
ക്രിയാത്മകതയുടെ മാതൃകയും വൈവിധ്യങ്ങളുടെ സൗന്ദര്യവുമാണ് ഗോള്‍ഡന്‍ ഫിഫ്റ്റിയെ വേറിട്ടു നിര്‍ത്തിയത്. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, കരിയര്‍ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ചായിരുന്നു ഒരാഴ്ചയായി കണ്ണൂരില്‍ സമ്മേളനം നടന്നുവന്നത്. വിദ്യാഭ്യാസ കരിയര്‍ എക്സ്പോ, ദേശീയ പുസ്തകോത്സവം, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ പഠന, സംവാദ സമ്മേളനങ്ങള്‍ എന്നിവ ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ മുഖമുദ്രയായി. അമ്ബതാം വാര്‍ഷിക സമാപനത്തില്‍ 50 ആശയ സമ്മേളനങ്ങളും സംഘടിപ്പിച്ചു.
ഉപരിപഠന, തൊഴില്‍ മേഖലകളിലേക്ക് ദിശാബോധം നല്‍കുന്നതിനായി 80 വിഭാഗങ്ങളിലായി 250 കരിയര്‍ വിദഗ്ധര്‍ പങ്കെടുത്ത എഡുസൈന് കരിയര്‍ എക്സ്പോ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. രണ്ടുലക്ഷത്തോളം പേര് കരിയര്‍ എക്സ്പോയിലെ ഗൈഡന്‍സ് ഡെസ്കുകളില്‍ സേവനവും വിവരങ്ങളും തേടിയെത്തി. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, മതം തുടങ്ങിയ വിഭാഗങ്ങളില്‍ പഠനങ്ങള്‍, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 സമ്മേളനങ്ങള്‍ നടന്നത്. ദീപു എസ് നായര്‍, പിഎന്‍ ഗോപീകൃഷ്ണന്, രാഹുല്‍ റെഡ്ഡി (മൈക്രോസോഫ്റ്റ്), ഡോ. കെഎം അനില്‍, കെകെ ബാബുരാജ്, സുകുമാരന്‍ ചാലിഗദ്ധ, വിനില്‍പോള്‍, ഗോപിനാഥ് രവീന്ദ്രന്, സനീഷ് ഇളയിടത്ത്, ടിഎം ഹര്ഷന്, പികെ സുരേഷ്കുമാര്‍, ആര് രാജഗോപാല്‍, രാജീവ് ശങ്കരന്, എം ലിജു, വികെ സനോജ്, ഡോ. എന്‍ എന്‍ മുസ്ഥഫ, ഡോ. ശ്യാംകുമാര്‍, ഡോ. കെഎ നുഐമാന്‍, ഡോ. പി ശിവദാസന്‍ തുടങ്ങിയ പ്രഗത്ഭരാണ് വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിച്ചത്.
വിവിധ പ്രസാധകരുടെതായി 5000 ലധികം പുസ്തകങ്ങളുടെ ശേഖരവുമായി നടന്ന ദേശീയ പുസ്തകോത്സവം സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് പുസ്തകമേളയിലെത്തി പുസത്കങ്ങള്‍ സ്വന്തമാക്കിയത്. പുസ്തകോത്സവത്തോടനുബന്ധിച്ച് എസ് എസ് എഫ് പ്രസാധന സംരംഭമായ ഐ പി ബിയുടെ 50 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പുസ്തകമേളയില്‍ സാഹിത്യ സംവാദങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സാംസ്കാരിക സംസാരങ്ങള്‍ എന്നിവയും നടന്നു. സംസ്ഥാനത്തെ 120 ഡിവിഷന് കമ്മിറ്റികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനവും ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി നടന്നു. വിവിധ സാമൂഹിക പഠന സെഷനുകളും ചര്‍ച്ചകളും പ്രതിനിധി സമ്മേളനത്തില്‍ നടന്നു.പ്രതിനിധികള്‍ക്കു പുറമേ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള പ്രതിനിധികള്ള് വിവിധ ഉപ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
നമ്മള് ഇന്ത്യന്‍ ജനത പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ഗോള്‍ഡന്‍ ഫിഫ്റ്റി പരിപാടികള്‍ക്കാണ് സമാപനമായത്. ഒരു വര്‍ഷത്തിനിടെ പ്രമേയം മുന്നോട്ടു വെക്കുന്ന രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ദേശീയ സന്ദേശങ്ങളെ ആസ്പദിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









