കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട ഒന്‍പത് പ്രവൃത്തികള്‍ക്ക് സംസ്‌ഥാന ബജറ്റില്‍ ഭരണാനുമതിയുള്ള പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കാരന്തൂര്‍ പാറക്കടവ് റോഡ്2 കോടി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹൈടെക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്3 കോടി, പുവ്വാട്ടുപറമ്ബ് കോട്ടായിത്താഴം പള്ളിത്താഴം റോഡ് 1.75 കോടി, കോട്ടാംപറമ്ബ് കുറ്റിക്കാട്ടൂര്‍ റോഡ്1 കോടി, അറപ്പുഴ മണക്കടവ് റോഡ്50 ലക്ഷം, ഒളവണ്ണ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡ്50 ലക്ഷം, കുന്ദമംഗലം ഗവ. കോളേജ് റോഡ് 50 ലക്ഷം, ചെത്തുകടവ് വരിട്ട്യാക്കില്‍ റോഡ് ബൈപ്പാസ് നിര്‍മ്മാണം50 ലക്ഷം, കളന്‍തോട് അങ്ങാടിയില്‍ കൂളിമാട് റോഡ് ജംഗ്‌ഷന്‍ നവീകരണം25 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് അനുമതിയായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.