തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിർമല സീതാരാമന്റെ ബജറ്റ് പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി പറയുന്നത്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാന ധനമന്ത്രി.
ബജറ്റിൽ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്ട്രേഷനിൽ സംസ്ഥാന സർക്കാരിനെ എതിർക്കുന്നു. ഭൂമിയുടെ ഉടമസ്ഥതയും രജിസ്ട്രേഷനും സംസ്ഥാന വിഷയമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
അതെ സമയം കാർഷിക മേഖലയ്ക്കുള്ള സഹായം കുറഞ്ഞുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. വാക്സിനായി നീക്കിവച്ച തുക കുറവാണെന്നും കഴിഞ്ഞ തവണ 39,000 കോടി നീക്കിവച്ചിടത്ത് ഇപ്പോൾ 5,000 കോടി മാത്രമാണ്. വാക്സിൻ എല്ലാവരിലും എത്തിയിട്ടില്ല. ബൂസ്റ്റർ ഡോസ് ഇനിയും നൽകിയിട്ടില്ല. വാക്സിൻ ബജറ്റ് വെട്ടിക്കുറച്ചെന്നാണ് പരാതി. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. കൃഷിക്കും ഭക്ഷ്യ സബ്സിഡിക്കുമായി നീക്കിവച്ചിരിക്കുന്ന തുകയും കുറവാണ്. സഹകരണ സ്ഥാപനങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്ന് ബാലഗോപാൽ പറയുന്നു. നേരത്തെ നികുതി ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.